ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോടിയേരി
ശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയതയുടെ ഇരിപ്പിടത്തില്‍ ഇരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് കോടിയേരി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവന. ഗുരുവിന്റെ പേര് മുസ്ലിം വിരുദ്ധ വര്‍ഗീയ ലഹളയ്ക്ക് ഉപയോഗിക്കുന്നു. ഗുരു ചിന്തയോട് കൂറുണ്ടെങ്കില്‍ മുസ്ലിം വേട്ട നടത്തുന്ന ബുള്‍ഡോസര്‍ രാജിനെ തള്ളിപ്പറയണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറഞ്ഞു. ഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹത്തെ ആദരിക്കുന്നുവെന്ന് വരുത്തി സംഘപരിവാറിന്റെ ആശയങ്ങളെ ഒളിച്ചുകടത്താനാണ് ശ്രമം നടക്കുന്നത്. സംഘപരിവാര്‍ ആശയങ്ങളും ശ്രീനാരായണ ഗുരുവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഗുരുവിന്റെ പേര് മുസ്ലിം വിരുദ്ധ വര്‍ഗീയ ലഹളയ്ക്കാണ് ബിജെപി ഉപയോഗിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്ന ഭരണഘടനയെ ദുര്‍ബലപ്പെടുത്താനാണ് സംഘപരിവാറിന്റെ ശ്രമങ്ങളെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.