കോടിയേരിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

ഹിന്ദുത്വ അജണ്ട ശ്രീനാരായണ ഗുരുദേവനിൽ അടിച്ചേൽപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗുരുദേവന് സ്തുതി പാടുന്നതിൽ കൗതുകമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാർട്ടി ഇപ്പോൾ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചളിവാരിയെറിഞ്ഞ് മാന്യത നേടാൻ പുതിയ കഥയിറക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.