കെ വി തോമസിനെ പുറത്താക്കാന്‍ പറഞ്ഞിട്ടില്ല:തീരുമാനം അച്ചടക്ക സമിതിയുടേതെന്ന് കെ സുധാകരന്‍

കെ വി തോമസിനെ പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ്. ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും കെ.വി തോമസിനെ നീക്കിയത്. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. അതേസമയം എഐസിസി അംഗത്വത്തില്‍ കെ വി തോമസിന് തുടരാനാകും.