ഗുജറാത്ത് മോഡലിനെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി

ഗുജറാത്ത് ഡാഷ് ബോര്‍ഡ് സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി വി.പി.ജോയ്. ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണ്. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വി.പി.ജോയ് പറഞ്ഞു.ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ അടക്കമുള്ളത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്.