രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാൻ ജെയിംസ് മാത്യു

സിപിഎം നേതാവും മുന്‍ തളിപ്പറമ്പ് എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജില്ലാ ഘടകത്തില്‍ തുടരണമെന്ന പാര്‍ട്ടി നിര്‍ദേശം ജെയിംസ് മാത്യു തള്ളിയിരുന്നു. തീരുമാനം വ്യക്തിപരമായ കാരണങ്ങളാലെന്നു ജെയിംസ് മാത്യു പ്രതികരിച്ചു. രാവിലെ 11ന് ജെയിംസ് മാത്യു കണ്ണൂരിൽ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ജെയിംസ് മാത്യു ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എസ്എഫ്‌ഐയിലൂടെയാണ് ജെയിംസ് മാത്യു രാഷ്ട്രീയത്തിലെത്തിയത്.