പീഡനക്കേസിൽ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി. പരാതിക്കാരിയുടെ പേര് ഫെയ്സ്ബുക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നടിയുടെ പീഡന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്സ്ബുക് ലൈവിലൂടെ കാര്യങ്ങൾ വിശദീകരിച്ച വിജയ് ബാബു, പരാതിയിൽ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും വെളിപ്പെടുത്തി. വരാൻ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു പറഞ്ഞു.