കെ വി തോമസിനെ സസ്‌പെൻഷൻ ചെയാൻ ശുപാർശ. 2 വർഷത്തേക്കാണ് സസ്‌പെൻഷനെന്ന് സൂചന. കോൺഗ്രസ് അച്ചടക്ക സമിതിയാണ് നടപടി തീരുമാനിച്ചത്. അന്തിമ തീരുമാനം ഉടൻ സോണിയാ ഗാന്ധിക്ക് കൈമാറുമെന്ന് aicc ജനറൽ സെക്രട്ടറി താരീഖ് അൻവർ. പാർട്ടി പദവികളിൽ നിന്ന് മാറ്റാനും തീരുമാനമുണ്ട്. കണ്ണൂരിൽ സിപിഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിൽ പങ്കെടുത്തതിനാണ് നടപടി . സെമിനാറിൽ പങ്കെടുക്കരുതെന്ന പാർട്ടി വിലക്ക് ലങ്കിച്ചാണ് അദ്ദേഹം പങ്കെടുത്തത് .