ആർ.എസ്.എസ്- എസ്.ഡി.പി.ഐ സംഘർഷ സാധ്യത കനത്ത ജാഗ്രതയിൽ പോലീസ്

ആർ.എസ്.എസ്- എസ്.ഡി.പി.ഐ തുടർ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ കനത്ത ജാഗ്രത പാലിക്കാന്‍ പോലീസ് തീരുമാനം. പാലക്കാടിന് പുറമേ കണ്ണൂർ, ആലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സംഘർഷ സാധ്യത പൊലീസ് കാണുന്നു. ആർ.എസ്.എസ്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി.

പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളുടെ തുടര്‍ച്ചയുണ്ടാവാതിരിക്കാനുള്ള ജാഗ്രതയിലാണ് പോലീസ്. കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. ഇവര്‍ എത്തിയത് എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താനാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എസ്.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത് അംഗം നവാസ് നൈനയെ കൊലപ്പെടുത്താനാണ് ഇവരെത്തിയതെന്ന് പോലീസ് പറയുന്നു.