ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കും എതിരെ ഡി വൈ എഫ് ഐ

ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവർക്കെതിരെ പൊലീസിന് പരാതി നൽകി ഡിവൈഎഫ്ഐ. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ ആകാശ് തില്ലങ്കേരിയുടെ പേജിൽ നിന്നും ഉണ്ടായെന്നാണ് പരാതി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ആകാശും അർജുനും സ്വർണക്കടത്ത്, ക്വട്ടേഷൻ, ലഹരി മാഫിയകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും ഇതിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ വിരോധമാണ് മനുവിനെതിരായ അപവാദപ്രചാരണത്തിന് പിന്നിലെന്നും പരാതിയിൽ ഡിവൈഎഫ്ഐ പറയുന്നു. ഇവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി ,സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.