ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നു : കെ സുരേന്ദ്രൻ

പണ്ട് കശ്മീരിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതഭീകരവാദികൾക്ക് ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും മുസ്ലീം പളളികൾ എസ്ഡിപിഐക്കാർക്ക് വിഹരിക്കാനുളള സ്ഥലമായി ആരാണ് മാറ്റുന്നതെന്നും കെ സുരേന്ദ്രൻ .സമാധാന പ്രേമികളായ മതനേതാക്കൾ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇടപെടാത്തതെന്നും ആരാധനാലയങ്ങളെ ആയുധപുരകളാക്കുകയും തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങളാക്കുകയും ഏറ്റവും പ്രാകൃതമായ നടപടിയാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.