സിൽവർ ലൈൻ പദ്ധതി; വിമർശനം ഉന്നയിക്കാനും മറുപടി നൽകാനും വേദി ഒരുക്കാൻ സംസ്ഥാന സർക്കാർ

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിമർശനം ഉന്നയിക്കാനും മറുപടി നൽകാനും സംസ്ഥാന സർക്കാർ വേദി ഒരുക്കുന്നു. സാങ്കേതികമായ സംശയം ഉന്നയിച്ചവരെ കേൾക്കാനാണ് സർക്കാർ തീരുമാനം. ഇതോടനുബന്ധിച്ച് അലോക് വർമ, ആർ വി ജി മേനോൻ,ജോസഫ് സി മാത്യൂ എന്നിവരെ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ഇവരുടെ ആശങ്കകൾക്ക് കെ-റെയിൽ അധികൃതർ മറുപടി പറയും. പാനൽ ഡിസ്‌കഷൻ എന്ന രീതിയിലാണ് പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. ഈ മാസം 28 ന് തിരുവനന്തപുരത്തായിരിക്കും പരിപാടി നടക്കുക. കെ-റെയിലിനെ അനുകൂലിക്കുന്ന മൂന്ന് പേർക്കും പ്രതികൂലിക്കുന്ന മൂന്ന് പേർക്കും 10 മിനിറ്റ് നേരം സംസാരിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. പരിപാടി തത്സമയം സംപ്രേഷണം ചെയ്യാനുള്ള അനുമതി മാധ്യമങ്ങൾക്ക് നൽകും.