കണ്ണൂര്‍ പുതിയതെരുവില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശി ബാലസുബ്രഹ്‌മണ്യമാണ് മരിച്ചത്. ഇരുവാഹനങ്ങളും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാവിലെ 9 മണിയോടെ പുതിയതെരു അലീഫാ മാര്‍ബിള്‍ ഷോപ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. ഇരുവാഹനങ്ങളും പുതിയതെരു ഭാഗത്തു നിന്ന് വരികയായിരുന്നു. ടിപ്പര്‍ ലോറി സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി യാത്രക്കാരന്റെ ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
2 മാസം മുന്‍പ് ഇവിടെ വെച്ച് ഒരു കാല്‍നട യാത്രക്കാരനും വാഹനമിടിച്ച് മരിച്ചിരുന്നു.