കണ്ണൂർ ചാലയിൽ കെ റെയിലിനെതിരെ പ്രതിഷേധം

കണ്ണൂർ ചാലയിൽ കെ റെയിലിനെതിരെ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കെ റെയിൽ കല്ലുകളുമായെത്തിയെ വാഹനം തടയുകയായിരുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. കുറ്റിയിടലുമായി മുന്നോട്ടുപോവുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ, എന്നാൽ സംഭവം അറിഞ്ഞതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽനിന്നായി നിരവധിയാളുകൾ ചാലയിലേക്ക് എത്തുന്നുണ്ട്. സിപിഎം പാർട്ടി കോൺഗ്രസിന്റെ സമയത്ത് നിർത്തിവെച്ച കെ റെയിൽ കല്ല് സ്ഥാപിക്കൽ ഇന്നാണ് പുനരാരംഭിച്ചത്. ഇന്ന് രാവിലെ കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു.