മുന്നണിമാറ്റം മുസ്‍ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

മുന്നണിമാറ്റം മുസ്‍ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഇ.പി.ജയരാജന്‍ പൊതുവായി പറഞ്ഞതായിട്ടാണു കാണുന്നത്. സിപിഎം ചര്‍ച്ച ചെയ്തു പറഞ്ഞതാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി അവരുടെ കാഴ്ചപ്പാടിലുള്ള അഭിപ്രായം പറഞ്ഞു എന്നു മാത്രമേയുള്ളൂ. ലീഗ് അതേക്കുറിച്ചു ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല. ലീഗ് ശക്തമായി ഒരു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കുന്ന പാർട്ടിയെന്ന നിലയിൽ ഞങ്ങളിപ്പോൾ അത് ആലോചിക്കുന്നില്ല. പക്ഷേ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാര്യങ്ങളുണ്ട്. അതൊക്കെ വച്ചിട്ടായിരിക്കണം രാഷ്ട്രീയമായ വിലയിരുത്തൽ നടത്തേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.