സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു

പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റും. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടില്‍ ഉള്ളത്.
മേലാമുറിയില്‍ ആര്‍.എസ്.എസ് നേതാവ് എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊല നടത്താന്‍ ബൈക്ക് കൊണ്ടുപോയ അബ്ദുറഹ്മാന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യാനായി നിരവധി പേരെ വിളിച്ച് വരുത്തിയിട്ടുണ്ട്.