നടൻ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവത്തിൽ ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് പരാതി നല്‍കിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ ആണെന്നും അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഓഡിയോ
പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ പുറത്തു വിടാന്‍ കോടതിക്കുപോലും നിര്‍ദേശിക്കാനാകില്ല. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.