കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. പദ്ധതിയുമായി മുന്നോട്ട് പോകും. റെയില്‍ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതിയാകും. സില്‍വര്‍ ലൈനില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കെ റെയിലില്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുമ്പോഴും എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടികള്‍ ഇന്ന് തുടങ്ങും. വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളും ബോധവത്കരണവുമാണ് ഇടത് മുന്നണി നടത്തുക.