യെച്ചൂരിക്കായി സ്വകാര്യ വാഹനം ടാക്സിയാക്കി ; നടപടി എടുക്കുമെന്ന് ആർ ടി ഒ

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ എത്തിയ യെച്ചൂരിക്കായി സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ച സംഭവത്തിൽ നടപടി എടുക്കുമെന്ന് കണ്ണൂർ ആർടിഒ. സ്വകാര്യ വാഹനം ടാക്സിയായി ഓടിക്കുന്നത് ചട്ടവിരുദ്ധമെന്നും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഇ എസ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ചട്ടം ലംഘിച്ചു എന്ന മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തി കുറ്റം നടത്തിയെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചാൽ വാഹന ഉടമസ്ഥന് നോട്ടീസ് അയക്കുമെന്നു അദ്ദേഹം പറഞ്ഞു .