സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനമെന്ന്
ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്. സിപിഎമ്മുമായി ബന്ധമില്ലാത്ത ഇയാള്‍ പകല്‍ ലീഗും രാത്രി എസ്ഡിപിഐയുമാണ്. ഇയാളുടെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നതെന്നും ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ആരോപിച്ചു.
യച്ചൂരി യാത്ര ചെയ്ത വാഹനം കോഴിക്കോട് ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുരമുക്ക് സ്വദേശിയുടേതാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകരമാണ് വാഹനം എത്തിച്ചത്. സൈനികനെ തടഞ്ഞു വച്ചു മര്‍ദിച്ചതടക്കം നാദാപുരം സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരായ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ പലതവണ മധ്യസ്ഥത വഹിച്ചതു സിപിഎം നേതാക്കളാണ്. കേസ് ഒഴിവാക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ എന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും ഹരിദാസ് പറഞ്ഞു