മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. യാത്രയില്‍ മുഖ്യമന്ത്രിയുടെ കൂടെ ആരൊക്കെ ഉണ്ടാകും, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യത വഹിക്കും എന്നതിലൊക്കെ വരും ദിവസങ്ങളില്‍ വിശദീകരണം ലഭിച്ചേക്കും. കഴിഞ്ഞ തവണ ഭാര്യ കമല മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.