പാലക്കാട് സംഘർഷം തടയാൻ തമിഴ്നാട് പൊലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂർ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി ഉൾപ്പെടെ 900 പൊലീസുകാരാണ് പാലക്കാട് എത്തുക.അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ. പാലക്കാട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.