ശ്യാമൾ മണ്ഡൽ കേസിൽ രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം. ശിക്ഷ വിധിച്ചത് സിബിഐ പ്രത്യേക കോടതിയാണ്. പ്രതിക്ക് 10,10,000 രൂപ പിഴയും ചുമത്തി. ഇതിൽ നാലു ലക്ഷം മാതാപിതാക്കൾക്കു കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ആൻഡമാൻ സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. നേപ്പാൾ സ്വദേശി ദുർഗ്ഗ ബഹദുർ ഭട്ട് ഛേത്രി എന്ന ഭീപക്, ശ്യാമൾ മണ്ഡലിന്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണു കേസിലെ പ്രതികൾ. രണ്ടാം പ്രതി മുഹമ്മദ് അലിയാണു വിചാരണ നേരിടുന്ന പ്രതി. ഒന്നാം പ്രതി ഒളിവിലാണ്. തിരുവനന്തപുരം ഗവൺമെന്റ് എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥി ആയിരുന്ന ശ്യാമൾ മണ്ഡലിനെ 2005 ഒക്ടോബർ 13നാണ് കോവളം ബൈപാസിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.