സംസ്ഥാനത്ത് ഇന്നും മഴ തുടരും. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ ഇടുക്കിവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 കിലോമീറ്റർവരെ വേഗതയിൽ കാറ്റ് വീശിയേക്കും. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ, ഈ സമയത്ത് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.