സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ മേയ് ഒന്നു മുതൽ കൂടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോർട്ട് വന്നശേഷം കൈക്കൊള്ളുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ പ്രത്യേക യാത്രാനിരക്ക് വർധനവ് പിൻവലിച്ചതായും മന്ത്രി വ്യക്തമാക്കി. കെ സ്വിഫ്റ്റ് ബസുകൾ ആദ്യ യാത്രയിൽത്തന്നെ അപകടത്തിൽപ്പെട്ടതു സംബന്ധിച്ച് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തകൾ നൽകിയതുകൊണ്ടാണ് അന്വേഷണത്തിനു നീങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ അപകടമാണ് ഉണ്ടായത്. എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടെങ്കിൽ അത് നീക്കുന്നതിനാണ് തുടർനടപടിയെന്നും മന്ത്രി വ്യക്തമാക്കി.