കെഎസ്ഇബിയിലെ തര്‍ക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു

കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ ബി അശോക് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുന്‍പില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം.