മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിൻറെ നിലപാട് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. കെ വി തോമസിന്റെ പ്രവർത്തി പാർട്ടി തീരുമാനത്തിന് വിരുദ്ധം. കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കിയെന്നും ചെന്നിത്ത പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരക്കഥയാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല കെ വി തോമസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കാലുമാറ്റത്തിന് പ്രേരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയെ വലിയവനാക്കി ചിത്രീകരിച്ചു. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച നിലപാടല്ല. തോമസ് പോയതിൽ വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ വി തോമസ് പോയാൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വീര്യം ചോരില്ല. കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് സിപിഎം ശ്രമം. പാർട്ടി അച്ചടക്കം ലംഘിച്ച തോമസിന് ഇനി പാർട്ടിയിൽ സ്ഥാനമില്ല. പാർട്ടിയിൽ നിന്ന് വിലക്കില്ലാത്തപ്പോളായിരുന്നു മുൻപ് കോൺഗ്രസ് നേതാക്കൾ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ സാഹചര്യം മാറി. കെ വി തോമസിന്റെ പ്രവർത്തി നിർഭാഗ്യകരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.