നടി കാവ്യാ മാധവനെ ബുധനാഴ്ച വീട്ടിൽ വെച്ച് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്നറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്ത് നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്ന് കാവ്യ ആവശ്യപ്പെട്ടു. നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. എന്നാൽ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.