മൂന്നാം തവണയും സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.സിപിഐഎം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നാണ്. പി രാജീവ്, കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിൽ. പിബിയിലേക്കെ് എ വിജയരാഘവനെയും തെരഞ്ഞെടുത്തു. 75 വയസ് എന്ന പ്രായപരിധി കർശനമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹന്നൻ മൊള്ളയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി.