എം സി ജോസഫൈന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . ജോസഫൈന്റെ അകാല നിര്യാണം എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ച സഖാവായിരുന്നു ജോസഫൈന്. ജോസഫൈന്റെ നിര്യാണത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം അറിയിക്കുന്നതായി കോടിയേരി പറഞ്ഞു.