കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിൽ കൃത്യമായ തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്.