പാർട്ടി കോൺഗ്രസിൽ കെ.വി.തോമസ് പങ്കെടുക്കും. സെമിനാറിന് ദേശിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് പങ്കെടുത്തേ പറ്റൂ. നൂലിൽ കെട്ടിയിറക്കി നേതാവല്ല താൻ. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് കൊണ്ട് കോൺഗ്രസ് വിടില്ലെന്നും കെ വി തോമസ് പറഞ്ഞു. കേരളം ഒഴികയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത് ഇടതിന്റെ കൈപിടിച്ച്. നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങില്ല. ശശി തരൂരിന് അനുമതിയില്ലെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കെ വി തോമസ് പറഞ്ഞു. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് നേരത്തെ അറിയിച്ചിരുന്നു.