പുറത്തായാൽ തോമസിന് രാഷ്ട്രീയ അഭയം നൽകുമെന്ന് സൂചന നൽകി എം.എ.ബേബി

സിപിഎം സെമിനാറിൽ പങ്കെടുത്ത് പുറത്തായാൽ തോമസിന് രാഷ്ട്രീയ അഭയം നൽകുമെന്ന് സൂചന നൽകി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സിപിഎമ്മുമായി സഹകരിക്കുന്നവ൪ക്ക് അർഹമായ പരിഗണന നൽകുന്നതാണ് ചരിത്രം. കെ.വി.തോമസിന്റെ കാര്യത്തിൽ ഇക്കാര്യങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. സെമിനാറിൽ പങ്കെടുത്താൽ കെ.വി.തോമസിന് ദുഃഖിക്കേണ്ടി വരില്ലെന്നും ബേബി സൂചിപ്പിച്ചു. സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്നാണ് എഐസിസിയുടെയും കെപിസിസിയുടെയും നിർദേശം. എന്നാൽ സെമിനാറിന് എത്തില്ലെന്ന് കെ.വി.തോമസ് സിപിഎമ്മിനെ അറിയിച്ചിട്ടില്ല. പങ്കെടുത്താല്‍ കെ.വി തോമസിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.