മുഖ്യമന്ത്രി കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം സെക്രട്ടറിയായിരുന്ന കാലത്ത് വികസന വിരുദ്ധതയുടെ പര്യായമായിരുന്നു പിണറായി. സിൽവർ ലൈനിന്റെ പിറകെ പോകാതെ ഭരിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ എല്ലാ പദ്ധതികൾക്കും എതിരായി നിലപാട് എടുത്ത ആളാണ് പിണറായി വിജയൻ. അദ്ദേഹം കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ട. ശമ്പളം കൊടുക്കാൻ പണമില്ലാതെ കടം വാങ്ങുകയാണ് സംസ്ഥാനം. നിത്യ ചിലവിന് പണമില്ലാത്ത അവസ്ഥയിലാണ് കെ-റെയിൽ കൊണ്ട് വരുന്നത്. സംഘ പരിവാറുമായി ഇടനിലക്കാരെ വെച്ച് ചർച്ച ചെയ്യുകയാണ്. വലിയ കൊടുക്കൽ വാങ്ങൽ ബി.ജെ.പിയുമായുണ്ട്. സിൽവർ ലൈനിന്റെ പുറകെ പോകാതെ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കണമെന്ന് സതീശൻ പറഞ്ഞു.