കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഐഎം. സിപിഐഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്ട്രീയം പ്രധാന ചർച്ചയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം വേണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ് രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയ്യാറാകണം