സിൽവർ ലൈൻ; പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ച് സുരേഷ്‌ഗോപി എം പി

സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ച് സുരേഷ്‌ഗോപി എം പി. സിൽവർ ലൈൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ട്. ആറന്മുള പദ്ധതിപോലെ സിൽവർ ലൈനും ഉപേക്ഷിക്കേണ്ടിവരുമെന്ന് സുരേഷ്‌ഗോപി എം പിപറഞ്ഞു. അതോടൊപ്പം സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കുന്നത് തടയാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ബാങ്കേഴ്സ് സമിതിയോഗം വിളിച്ച് വായ്പ നിഷേധിക്കരുതെന്ന് സർക്കാർ ആവശ്യപ്പെടും. ഇപ്പോഴത്തെ നടപടി ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹിക ആഘാത പഠനം ആണെന്ന കാര്യം ബാങ്കുകൾക്കു മുന്നിൽ അവതരിപ്പിക്കും. വൈകാതെ തന്നെ ബാങ്കേഴ്സ് സമിതിയോഗം വിളിച്ചു ചേർക്കുമെന്നാണ് വിവരം. വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു.