പുതുക്കിയ മദ്യനയം; തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്ന് ജോസ് കെ മാണി

സംസ്ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി. ചില ഇടങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു. കെ റെയിൽ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളിൽ തെറ്റിധാരണ പരത്തുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.