സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണത്തിനെതിരെ നോട്ടീസ്

ഇരുപത്തി മൂന്നാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം തീരദേശനിയമം ലംഘിച്ചെന്ന് നോട്ടീസ്. കണ്ണൂർ നയനാർ അക്കാദമിയിൽ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് കന്‍റോണ്‍മെന്‍റ് ബോര്‍ഡാണ് നോട്ടിസ് നല്‍കിയത്. കന്‍റോണ്‍മെന്‍റ് ആക്ട് സെക്ഷൻ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നല്‍കാനാണ് നിർദേശം. നിര്‍മാണം അംഗീകരിക്കാന്‍ നിര്‍മാണത്തുകയുടെ 20% പിഴയും അടയ്ക്കണം.