ബസ് ചാർജ് വർധന; ബുധനാഴ്ച ചേരുന്ന എൽ ഡി എഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു

ബസ് ചാർജ് വർധന എങ്ങനെ വേണം എപ്പോൾ വേണം എന്നതിനെക്കുറിച്ചുള്ള കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുത്തില്ല. അതിന് തീരുമാനം ഉണ്ടാകുമ്പോൾ ബസ് ചാർജ് വർധന സർക്കാർ പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ബുധനാഴ്ച ചേരുന്ന എൽ ഡി എഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ചർച്ചയക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു. സമരം തുടങ്ങും മുൻപ് അവരോട് പറഞ്ഞതാണ് ഇതിൽ ഒരു തീരുമാനം ഉണ്ടാകും എന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ല. മുഖ്യമന്ത്രിയും ഞാനും ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സ്വകാര്യ ബസ് സമരംപിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്.