ചെന്നൈ സൂപ്പർ കിംഗ്സ് നായകത്ത്വം ഒഴിഞ്ഞ് ധോണി

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് സിഎസ്കെ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്.ഐപിഎൽ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ക്യാപ്റ്റനാണ്. സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.