കണ്ണൂരിലെ കോടികളുടെ ലഹരി മരുന്ന് വേട്ട ; അന്വേഷണം നൈജീരിയൻ സ്വദേശിയിലേക്ക്

കോടികളുടെ സിന്തറ്റിക് ലഹരി മരുന്ന് വേട്ടയിൽ ദമ്പതികൾ അറസ്റ്റിലായ കേസിൽ അന്വേഷണം നൈജീരിയൻ സ്വദേശിയിലേക്ക്. ബംഗളൂരുവിൽ നിന്ന് ലഹരി വസ്തുക്കൾ പാക്കുകളിലാക്കി കണ്ണൂരിൽ എത്തിച്ചതിന് പിന്നിൽ നൈജീരിയൻ സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കണ്ണൂരിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി അന്വേഷണ സംഘം ബാംഗ്ലുരുവിലേക്ക് അടുത്ത ദിവസം തന്നെ പുറപ്പെടും. നേരത്തെ എം.ഡി. എം എ യുമായി അറസ്റ്റിലായ ബൾക്കീസിനെയും ഭർത്താവ് അഫ്സലിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോളാണ് നൈജീരിയൻ യുവാവിനെ കുറിച്ച് പോലീസസിന് വിവരം ലഭിച്ചത്. ബൾകിസിന്റെ ബന്ധുവും കേസിലെ മുഖ്യ പ്രതിയുമായ നിസാമാണ് ബംഗളൂരുവിൽ നിന്ന് ലഹരി എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നത്. സംഭവത്തിൽ നിസാമും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു . നിസാമിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ കൂടുതൽ പേർ അറസ്റ്റിലവാനും സാധ്യതയുണ്ട്. ബാംഗ്ളൂർ കേന്ദ്രീകരിച്ചാണ് കേസിന്റെ അന്വേഷണം.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണ് മാർച്ച് ഏഴാം തിയതി കണ്ണൂർ ടൌൺ പോലീസ് നടത്തിയത്. പാർസൽ പാക്കുകളിലാക്കി എത്തിച്ച 2 കിലോവോളം വരുന്ന എം. ഡി. എം .എ യാണ് പിടിച്ചിടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇത് വരെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ കേസിലെ മറ്റൊരു പ്രധാനപ്രതി ജനീസിനെ ഇത് വരെ അറസ്റ്റ്‌ ചെയ്യാൻ പോലീസിന് സാധിച്ചില്ല. ഇയാൾക്കായി അന്വേഷണം ഊര്ജിതമാക്കിട്ടുണ്ട്.