ബി ജെ പി യെ എതിര്‍ക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസുമായി സഹകരണം അജണ്ടയിലില്ലെന്ന് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ബിജെപിക്കെതിരായ ഒരു നീക്കത്തിലും നേതാക്കള്‍ പങ്കെടുക്കരുതെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട്. ഹോള്‍സെയിലായും റീട്ടെയിലായും കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ബി ജെ പിയിലേക്ക് പോകുന്നത് ഇത്തരം നിലപാടിന്റെ ഭാഗമായാണെന്നും എസ് ആര്‍ പി പറഞ്ഞു. കെ റെയില്‍ രാജ്യത്തിന്റെ വികസനത്തിന് ആവശ്യമുള്ള പദ്ധതിയാണ്. രാഷ്ട്രീയമായി നടത്തുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി ജനങ്ങളെ ബോധിപ്പിക്കാന്‍ സാധിക്കും.