കെഎസ്ആർ ടി സിയെ തകർക്കുന്നതിന് പിന്നിൽ സിൽവർ ലൈൻ അജണ്ട:പ്രതിപക്ഷം

കെഎസ്ആർ ടി സിയെ തകർക്കുന്നതിന് പിന്നിൽ സിൽവർ ലൈൻ അജണ്ടയെന്ന് പ്രതിപക്ഷം. അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. കെ- സ്വിഫ്റ്റ് പദ്ധതിയും കെ എസ്ആർടിസിയെ കുളം തോണ്ടുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം കെ എസ് ആർ ടി സി സാമ്പത്തിക പ്രതിസന്ധി, നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകും. കേരളത്തിലെ വലിയ പൊതുഗതാഗത സംവിധാനത്തെ നിഷ്ക്രീയമാക്കാൻ ബോധപൂർവം ശ്രമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.കെ എസ്ആർ ടി സിയുടെ വാർഷിക നഷ്ടം 2000 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഇന്ധനവില വർധനവും കൊവിഡ് സാഹചര്യങ്ങളും പ്രതിസന്ധിയാണ്.