മീഡിയവണ്‍ ചാനല്‍ സംപ്രേക്ഷണം തുടരാം

മീഡിയവണ്‍ സംപ്രേഷണം വിലക്കിയ ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ ഇടക്കാല സ്റ്റേ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.