മകന്‍ മതം മാറി, കരിവെള്ളൂരില്‍ പൂരക്കളി കലാകാരന് വിലക്ക്; വീടുമാറി താമസിച്ചാല്‍ മറത്തുകളിയില്‍ പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര കമ്മിറ്റി

മകന്‍ ഇതരമതത്തില്‍ നിന്ന് വിവാഹം കഴിച്ചതിനാല്‍ അച്ഛന് പൂരക്കളികളില്‍ വിലക്ക്… കണ്ണൂര്‍ കരിവെള്ളൂരിലാണ് സംഭവം.. ഏതായാലും തീരുമാനം നമ്മള് തീയ സമുദായ ക്ഷേത്രം ജനറല്‍ ബോഡിയെടുത്തു കഴിഞ്ഞു… അതോണ്ട് മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ അതികം അഭിപ്രായം പറയേണ്ടതില്ല.. പിന്നെ, വിലക്കല്ല, ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കുക എന്നത് മാത്രമെന്ന് ഉദ്ദേശിക്കുന്നതെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞിട്ടുണ്ട്..

മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കരിവെള്ളൂരിലെ വിനോദ് പണിക്കര്‍ക്കാണ് വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദ് പണിക്കര്‍ക്ക് പകരം മറ്റൊരാളെക്കൊണ്ടാണ് പരിപാടി ചെയ്യിപ്പിച്ചത്.. 37 കൊല്ലമായി അനുഷ്ഠാന കലയെ നെഞ്ചേറ്റിയ വിനോദ് പണിക്കര്‍ക്ക് കഴിഞ്ഞ തവണത്തെ പൂരക്കളി അക്കാദമി മറത്തുകളി പുരസ്‌കാരം ലഭിച്ചിരുന്നു. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെടേ-െന്നുമാണ് ക്ഷേത്ര കമ്മറ്റിയുടെ നിലപാട്.. ഇതര മതത്തില്‍പെട്ടയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും പണിക്കരെ കൊണ്ടുവരുന്നത് ആചാരലംഘനമായതിനാല്‍ വീടുമാറി താമസിച്ചാല്‍ മറത്തുകളിയില്‍ പങ്കെടുപ്പിക്കാമെന്നുമാണ് കമ്മറ്റിക്കാരുടെ വാദം. വിലക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കരിവെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.