പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. റോയ് വയലാറ്റിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു. ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും റോയിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി അന്വേഷണം ഊർജിതമായി നടക്കുകയാണ്.