ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ‘സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം’ എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.1917ൽ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകൾ ബ്രെഡ് ആൻഡ് പീസ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ സമരത്തിനൊടുവിൽ സർ ചക്രവർത്തി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതോടെയാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. 1975 ലാണ് ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനം അംഗീകരിച്ചത്.