കണ്ണൂരിൽ പ്ലൈവുഡ് ഫാക്ടറിയ്ക്ക് തീപിടിച്ചു

കണ്ണൂർ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയ്ക്ക് തീപിടിച്ചു. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു. കണ്ണൂരില്‍നിന്നും തളിപ്പറമ്പില്‍ നിന്നുമായി എട്ട് യൂണിറ്റോളം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.