റഷ്യയ്ക്ക് യുക്രൈനെ കിട്ടില്ലെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. ആയുധങ്ങൾ കൊണ്ട് യുക്രൈനെ കീഴ്പ്പെടുത്താനാകില്ലെന്നും സെലൻസ്കി അറിയിച്ചു.
അതേസമയം, യുക്രൈന് വേണ്ട ആയുധങ്ങൾ നൽകുമെന്ന് സ്പെയിൻ അറിയിച്ചു. പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് ആണ് ഇക്കാര്യം അറിയിച്ചത്.
യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്സൺ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്സണിലെ നദീ തുറമുഖവും റെയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുത്തു.