തലശ്ശേരി സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതക സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരായ പ്രജോഷ്, കൊച്ചറ ദിനേശന്‍, ഗൂഢാലോചനയില്‍ ഉള്‍പെട്ട സികെ അര്‍ജ്ജുന്‍, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 21 ന് പുലര്‍ച്ചെ നടന്ന കൊലപാതകത്തിന് മുന്‍പ് മൂന്ന് തവണ ഹരിദാസിനെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും പൊലീസ് പറഞ്ഞു.