സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിന് വിമർശനം

സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തിയെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ടായി. മന്ത്രിമാർ അവയ്‌ലബിൾ സെക്രട്ടേറിയേറ്റിൽ കൃത്യമായി പങ്കെടുക്കില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതിനിടെ ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിണ്. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.